Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Estimated Cost Increases

Kasaragod

എ​സ്റ്റി​മേ​റ്റ് തു​ക കൂ​ട്ടി; മ​ണി​ക്ക​ല്ലി​ൽ പു​തി​യ പാ​ല​ത്തി​ന് ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ന്നു

രാ​ജ​പു​രം: പൂ​ടം​ക​ല്ല് -ബ​ളാ​ൽ റോ​ഡി​ലെ മ​ണി​ക്ക​ല്ലി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി നി​ശ്ച​യി​ച്ചു. നേ​ര​ത്തേ മൂ​ന്നു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്ന​ത് അ​ഞ്ചു​കോ​ടി​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ആ​ദ്യം അ​നു​വ​ദി​ച്ച തു​ക പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട​ങ്ക​ൽ തു​ക ഉ​യ​ർ​ത്തി​യ​ത്.
ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ബ്രി​ഡ്ജ​സ് വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ കെ. ​രാ​ജീ​വ​ൻ, അ​സി. എ​ൻ​ജി​നി​യ​ർ ഷ​ബി​ൽ ച​ന്ദ്, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​രേ​ഖ, ലി​റ്റി ജോ​സ്, പാ​ലം നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ. നാ​രാ​യ​ണ​ൻ, ക​ൺ​വീ​ന​ർ ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, ഷാ​ലു മാ​ത്യു, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up